✍️ അബ്ദുൽ ജബ്ബാർ കൊടക്

-
                     
ഒരു കഥ അപ്ഡേറ്റ് ചെയ്താലോ...☺️
പണ്ട് ആമയും മുയലും ഓട്ട മത്സരം നടത്തിയത് ഓർക്കുന്നില്ലേ... എന്നിട്ട് മുയൽ കിടന്നുറങ്ങി, ആമ ജയിച്ചു...! ഹാ അത് തന്നെ...

എന്നാൽ ഞാൻ ഈ കഥയുടെ മൂന്ന് വെർഷനുകൾ പരിചയപ്പെടുത്തിതരാം. നിങ്ങൾ അപ്ഡേറ്റ് ചെയ്തോളൂ...

ഒന്ന്.
വിസിൽ മുഴങ്ങിയതും മുയൽ ഒറ്റ ഓട്ടം വെച്ച് കൊടുത്തു. മിനുട്ടുകൾക്കകം ഫിനിഷ് ചെയ്തു. മണിക്കൂറുകൾ എടുത്തിട്ടും ഫിനിഷിങ് പോയിന്റിലെത്താൻ സാധിക്കാത്ത ആമ ദുഃഖിതനായി ഇനിയൊരു മത്സരത്തിലും പങ്കെടുക്കില്ലെന്ന് ശപഥം ചെയ്തു.

രണ്ട്:
മത്സരം തുടങ്ങിയിട്ട് അൽപം സമയമായി. മുയൽ ഏതാണ്ട് ഫിനിഷിങ് പോയിന്റിനരികിലെത്തി. തിരിഞ്ഞുനോക്കുമ്പോ ആമയെ കാണാനില്ല. മുയൽ പിന്നിലേക്ക് തന്നെ മടങ്ങി. ആമയെയും കൂട്ടി സാവധാനം നടന്നു. അവസാനം ഇരുവരും ഒരുമിച്ച് ഫിനിഷ് ചെയ്തു.

മൂന്ന്.
അവർ രണ്ടു പേരുംകൂടി അൽപ്പം മുയലുകളെയും ആമകളെയും ഒരുമിച്ച്കൂട്ടി. ആമകൾക്കും മുയലുകൾക്കും വേറെ വേറെ തന്നെ രണ്ട് ഗംഭീര ടൂർണമെന്റ് സംഘടിപ്പിച്ചു. അവസാനം വിജയിച്ചതോ നമ്മുടെ പഴയ ആമയും മുയലും തന്നെ. അവർക്ക് പണ്ട് മുതലേ ഓടിയിട്ട് എക്സ്പിരിയൻസുള്ളതല്ലേ...

ഇവിടെ മൂന്ന് വെർഷനുകളുണ്ട്. ഓടിച്ചെന്ന് അപ്ഡേറ്റ് ചെയ്യല്ലേ. പിന്നെ ജീവിതം ആകെ ഹാങ്ങയാൽ എന്നെ കുറ്റം പറയരുത്. ആദ്യം വിശദീകരണമൊന്ന് കേൾക്ക്.  ശേഷം അപ്ഡേറ്റ്. 

പഴയ വെർഷൻ:
കൂടെയുള്ളവരെ  ചെറുതായി കണ്ടാൽ പരാജയം സുനിശ്ചിതം. നമ്മേക്കാൾ ചെറിയവരോട് മത്സരിച്ചാൽ അലസത പിടിപെടും. അതിലെ വിജയങ്ങൾ പരാജയത്തിന് തുല്യമായിരിക്കും.

വെർഷൻ ഒന്ന്:
നമ്മേക്കാൾ വലിയവരോട് മത്സരിച്ചാൽ പരാജയം മാത്രമല്ല അപകർഷതാ ബോധവും കൂടെക്കൂടും.

വെർഷൻ രണ്ട്:
കഴിവില്ലാത്തവരിലേക്ക് ഇറങ്ങിച്ചെല്ലുകയല്ല , മറിച്ച് അവരെ നമ്മുടെ നിലവാരത്തിലേക്ക് ഉയർത്തുകയാണ് വേണ്ടത്.

വെർഷൻ മൂന്ന്:
നമ്മുടെ റൈഞ്ചിലുള്ളവരെ കണ്ടെത്തുക . അവരുമായി മത്സരിക്കുക. യഥാർത്ഥ വിജയം കൊയ്യാൻ സാധിക്കും. അതിലെ പരാജയങ്ങൾക്കും വിജയത്തിന്റെ സ്വാദുണ്ടാകും.

ഓക്കെ അല്ലേ...
എന്നാ അപ്ഡേറ്റ് ചെയ്തോളൂ...

✍️ അബ്ദുൽ ജബ്ബാർ കൊടക്-