✍️ അബ്ദുൽ ജബ്ബാർ കൊടക്



" ചെറിയ എഴുത്തിൻ കഷ്ണം നിലത്ത് വീണ് കിടക്കുന്നത് കണ്ടാൽ പോലും നിങ്ങൾ അത്എടുത്തു വായിക്കണം"

"എല്ലാം വായിക്കണം
നല്ലത് ഉൾകൊള്ളണം"

ജീവിതം തന്നെ വായനാദിനമായി ആഘോഷിച്ച പി പി ഉസ്താദ് ശിഷ്യന്മാർക്ക് നൽകിയ ഉപദേശമാണ് മേലെ കൊടുത്തത്.

ചില ജീവിതങ്ങൾ പഠിക്കുന്നത് ആയിരം പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണ്.

വായനയിലും എഴുത്തിലും രസം കണ്ടെത്തിയ ഉസ്താദ്, തന്റെ ശിഷ്യഗണങ്ങളും ആ വഴിയിൽ സഞ്ചരിക്കണമെന്ന് അതിയായി ആഗ്രഹിച്ചു.
വായിക്കുന്നവരെ കണ്ടാൽ റൂമിലേക്ക് വിളിപ്പിച്ചു പോയ്ന്റുകൾ എഴുതി വെക്കാൻ ഡയറികളും പുസ്തകങ്ങളും സമ്മാനിക്കും. കൂടെ സ്വന്തം റിസ്കിൽ മികച്ച മാസികകളിൽ വരിക്കാരനുമാക്കും. 

അധികവും വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകിയിരുന്നത് പേനയും പുസ്തകവുമായിരുന്നു.

എഴുത്തിൽ താൽപര്യമുള്ളവരെ കണ്ടെത്തി അവർക്ക് നിരന്തരം പ്രോത്സാഹനവും പരിശീലനവും നൽകി.
വിദ്യാർത്ഥികളുടെ കൃതികൾ മാസികകളിലും പത്രങ്ങളിലും കൊടുക്കാൻ പ്രത്യേക താൽപര്യമായിരുന്നു.
അങ്ങനെ ഉസ്താദ് നട്ട് പിടിപ്പിച്ച പല മരങ്ങളും ഇന്ന് പൂത്ത് നിൽക്കുന്നുണ്ട്. 

എഴുത്തുകളെ പ്രേമിച്ച ആ മഹാ മനുഷ്യൻ അന്ത്യയാത്ര ചൊല്ലിയതും അക്ഷരങ്ങളോട് കിന്നാരം പറഞ്ഞു കൊണ്ടായിരുന്നു.

ഉസ്താദിന്റെ വഴിയിൽ സഞ്ചരിക്കാൻ അള്ളാഹു നമുക്കും തൗഫീഖ് നൽകട്ടെ

✍️ അബ്ദുൽ ജബ്ബാർ കൊടക്