✍️ അബ്ദുൽ ജബ്ബാർ കൊടക്

നിങ്ങൾ അങ്ങാടിയിൽനിന്ന് ഒരു പാത്രം വാങ്ങി. ഭാര്യ അതിൽ പാചകം ചെയ്തു. വായിൽ വെള്ളമൂറുന്ന രുചി...! നിങ്ങൾ ആരെ അഭിനന്ദിക്കും...
ഭാര്യയെ...?
പാത്രത്തെ...?
കടക്കാരനെ...? 

പാത്രത്തിന് പല പ്രത്യേകതകളുമുണ്ടാകും. പക്ഷേ ,അതിൽ പാചകം ചെയ്തതിന്റെ ക്രെഡിറ്റ് ഭാര്യക്ക് തന്നെ...

സ്രഷ്ടാവ് നമുക്ക് നൽകിയ തളികകളാണ് മക്കൾ.അപ്പോൾ അവരിലെ സ്വഭാവം ചീത്തയായാലും നന്നായാലും ,അവർ വിജയിച്ചാലും പരാജയപ്പെട്ടാലും ക്രെഡിറ്റ് ആർക്കാണ്...
നമുക്ക്...?
സ്രഷ്ടാവിന്...?
കുട്ടികൾക്ക്...?

പാത്രങ്ങളെല്ലാം ഒരുപോലെയാണോ...?
അല്ല...
മണ്ണ്, ചില്ല്, സ്റ്റീൽ, ഇരുമ്പ്.... ഇങ്ങനെ അവ വ്യത്യസ്ത വസ്തുക്കളെകൊണ്ട് നിർമിച്ചതായിരിക്കും...
പക്ഷേ, എന്ത്കൊണ്ട് നിർമിക്കപ്പെട്ടു എന്നതിനേക്കാൾ പ്രധാനം എങ്ങനെ ഉപയോഗിക്കുന്നു... ഏത് രീതിയിൽ സൂക്ഷിക്കുന്നു എന്നതല്ലേ...

മക്കളുടെ കഴിവുകൾ മനസ്സിലാക്കി ഭാവി നിർണ്ണയിക്കുക...
പ്രകൃതമറിഞ്ഞു പെരുമാറുക...

രുചികരമായവിഭവങ്ങൾ ലഭിക്കാൻ നല്ല കൂട്ടുകൾ മാത്രം അവരിൽ നിക്ഷേപിക്കുക...

✍️ അബ്ദുൽ ജബ്ബാർ കൊടക്