പതിറ്റാണ്ടുകളായി  മുടങ്ങാതെ നടന്നു വരുന്ന ദുആ സമ്മേളനങ്ങൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ച വേങ്ങര കുറ്റാളൂരിൽ ഉസ്താദ് പി പി മുഹമ്മദ് ഫൈസി യുടെ അനുഗ്രഹീത കരങ്ങളാൽ സ്ഥാപിതമായ മഹത്തായ സ്ഥാപനമാണ് ബദ് രിയ്യ ശരീഅത്ത് കോളേജ്.

          തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴിലുള്ള പ്രഥമ ജൂനിയർ ശരീഅത്ത് കോളേജ് 2017 മെയ് ഒന്നിനാണ് മുസ്ലിം കൈരളിയുടെ ആത്മീയ ആചാര്യൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പുണ്യം ചെയ്ത കരങ്ങളാൽ തുടക്കം കുറിക്കപ്പെടുന്നത്.


        ഹ്രസ്വകാലം കൊണ്ട് തന്നെ കൈരളിയുടെ മതകീയ ഭൂമികയിൽ ശ്രദ്ധേയമായ ഒരിടം നേടാൻ ബദ് രിയ്യക്ക് സാധിച്ചിട്ടുണ്ട്. മത  പഠനത്തോടൊപ്പം അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രിയും,കമ്പ്യൂട്ടർ കോഴ്സുകളും,ഭാഷാ പഠനവും,മഹല്ല് ശക്തീകരണ പരിശീലനവും ഉൾക്കൊള്ളുന്ന കാലോചിതമായ സിലബസാണ് സ്ഥാപനം പിന്തുടരുന്നത്. നിലവിൽ 180  വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.


          പ്രയാണം വീഥിയിൽ വിജയ വിപ്ലവത്തിൻറെ പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബദ് രിയ്യയുമായി സഹകരിച്ചവർ നിരവധിയുണ്ട്. ദീനീ തൽപരരായ  വിശ്വാസികളുടെ തികഞ്ഞ പിന്തുണയോട് കൂടെയാണ് ബദ് രിയ്യ പ്രയാണം തുടരുന്നത്.

          സഹകരിക്കുന്ന വർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ