✍️ അബ്ദുൽ ജബ്ബാർ കൊടക്
വായിക്കണം... അല്ലെ...
ആവിയിൽ നോക്കിയിട്ട് വായിക്കാൻ പറ്റൊ...! ഇല്ല... എഴുത്തുകൾ വേണം... എഴുത്തുണ്ടാകണമെങ്കിൽ എഴുത്തുകാരനും വേണ്ടേ...?
പുസ്തകങ്ങൾ ഗുരുവിന് തുല്യമാണ്...
അപ്പോ എഴുത്തുകാരനോ...?
"ഉല്ലേഖനം ചെയ്യപ്പെടുക" "ചുവരെഴുത്തുകൾ" എന്നൊക്കെ കേട്ടിട്ടുണ്ടോ...? എന്ത് കൊണ്ടാണ് ഇത്തരത്തിൽ നിത്യ സ്മരണകൾ ഉണർത്തുന്നവക്ക് എഴുത്തിനോട് ബന്ധമുള്ള പദങ്ങൾ ഉപയോഗിക്കുന്നതെന്നറിയോ?അത് തന്നെ...
എഴുത്തുകൾക്ക് മരണമില്ല...! അത് എഴുത്തുകാരന്റെ സ്മരണയുമായി ലോകവസാനം വരെയും ജീവിക്കും... നിങ്ങൾക്കും ജീവിക്കണോ... ലോകവസാനംവരെ...!
പേനയേന്തുക... വെള്ളക്കടലാസിൽ മഷിപ്പടലമുയർത്തുക...
✍️ അബ്ദുൽ ജബ്ബാർ കൊടക്


0 Comments