ടൂർ......ടൂർ... ഷുക്കൂർ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഷൂക്കൂറെ നീ ഏട്ക്കാ പോണത്. നല്ല ഒരു മാസ്ക്കില്ല ഉമ്മാ... ഒന്ന് മോടിക്കാന... അലമാരയിൽ മാസ്ക്ക് ഇരിപ്പുണ്ടല്ലോ. അത് മോഡലില്ല ഉമ്മാ.. കുട്ടി മോൻക്ക് കെ ടുത്താളിം. ഞാളെ പള്ളിക്ക് പോകുമ്പോ ഒരു ഗമ വൊണ്ടെ.''' ഇജ്ജ് ബൊർതാണ്ട് പൊർത്ത്ക്ക് പോണ്ട കോറോണ ഇമ്പടങ്ങാന് എത്തീ ക്ണാല.... ഞമ്മളെമ്പടെന്നും എത്തീട്ടില്ല. ഇങ്ങള് ബേജാറാക്കല്ലിം... ഗിയർ മാറ്റി മിന്നൽ വേഗത്തിൽ ഷൂക്കൂർ കുതിച്ചു.
നല്ല മുന്തിയ ബ്ലാക്ക് മാസ്ക്കുമായി ഷൂക്കൂർ വിട്ടിലെത്തി.... വല്യാക്ക ഇക്കും ബാണം ''മാക്ക്,, മാക്കല്ല മാസ്ക്ക്. ഇക്കാന്റെ കുട്ടിക്ക് തരാല്ലോ. വിട്ടിലിണ്ടായിരുന്ന മാസ്ക്ക് മുഖത്ത് വെച്ച് കെട്ടി കെടുത്തു. നല്ല ചൊർക്കായിക്ക്ണ്. ഞാൻ ഉമ്മച്ചിക്ക് കാൺച്ചെടുക്കട്ടെ... അവൻ ഉമ്മാന്റെ മുന്നിൽ പോയി നിന്നു. നല്ല രസണ്ട് ഉമ്മാന്റെ കുട്ടിക്ക് അവന്റെ മുഖത്തെരു ഉമ്മ കൊടുത്തു. നാളെ നോർത്തെ പള്ളി പോണം നൂറായാൽ പള്ളി പൂട്ടും ന്ന പറഞ്ഞെ...
സഹനത്തിന്റെയും സഹാനുഭൂതിയുടെ സന്ദോഷം ഉണർത്തി കൊണ്ട് പള്ളി മിനാരങ്ങൾ തക്ബീറിനെ വരവൊറ്റു. ഇഷ്ക്കിന്റെ ചന്ദനത്തിരികൾ ആനന്ദ നിർവൃതിയിലാടുന്ന വെളുപ്പാൻ കാലം. കുളിച്ച് മാറ്റി ഒരുങ്ങി ഷൂക്കൂർ മന്ദമാരുതന്റെ ഇളളം തന്നെലൊറ്റ് പള്ളിയിലൊക്ക് നടന്നു. ക്ക്...ക്ക്.... ടാ .... ഷൂക്കൂറെ നിക്ക്. അ സൽമാനെ ഈദ് മുബാറക്ക്.ഈദ് മുബാറക്ക്. നീ എന്താ കുരക്ക്ണ് കോറോണണ്ട.... ഞമ്മക്ക് കോറോണെ ഇജെന്താ ഈ പറണെ.... എന്തായാലും അന്റെ മസ്ക്ക് പെളിച്ചു.... ഗമ കൊണ്ട് ഷുക്കൂർ മാസ്ക്ക് ഒന്ന് അൽപ്പം താഴ്ത്തി. പള്ളിയിലെത്തി നിസ്ക്കാരവും ഖുത്തുബയും കഴിഞ്ഞ് ഉസ്താദ് ഉൽബോധന പ്രസംഗം നടത്തി...മാസ്ക്ക് സുരക്ഷിതമാണെങ്കിലും സമ്പർക്കം നാം വളരെ ശ്രദ്ധിക്കണം. പ്രസംഗം കഴിഞ്ഞ് എല്ലാവരും മാസ്ക്കോടെ പരസ്പ്പരം ഈദ് ആശംസകൾ നേർന്നു.' ഷൂക്കൂറും കൂട്ടരും നടന്ന് അവരുടെ ഇരിപ്പിടത്തിൽ എത്തി. എടാ..... ഈ ബ്ലാക്ക് മാസ്ക്കിട്ട എല്ലാരും ബരീം മ്മക്ക് ഒരു സെൽഫി എട്ക്കാ... സ്റ്റാറ്റസിട്ടാ പൊളിക്കും.... ഷൂക്കൂർ പറഞ്ഞു......
!!➖➖➖➖➖➖➖➖➖➖!!
മരവിച്ച ഓർമ്മക്കളുമായി കൈയ്യിൽ പിടിച്ച ബ്ലാക്ക് മസ്ക്ക് നോക്കി കണ്ണീർ തുടച്ച് ഷൂക്കൂർ ഉമ്മാന്റെയും കുട്ടി മോന്റെയും ഖബറിന്റെ ചാരത്തിരുന്ന് കണ്ണീർ വാർത്തു.ഉമ്മ പറഞ്ഞ വാക്കുകൾ അവന്റെ കാതുകളിൽ മന്ത്രിച്ച് കൊണ്ടിരുന്നു.'' ഇജ് ബെർതാണ്ട് പൊർത്ത് പോണ്ട കോറോണ ഇപടെങ്ങാന് എത്തീക്ണാല,,, ഖബറിന്റെ ചാരത്തെ മൈലാഞ്ചി ചെടി പിടിച്ച് ഒരു നിമിശം അവൻ ചിന്തിച്ചൂ... വീട്ടിലിണ്ടായിരുന്ന മാസ്ക്ക് ധരിച്ചിരുന്നെങ്കിൽ എന്റെ ഉമ്മ...അനുജൻ.... അവൻ തോങ്ങി കരഞ്ഞു... എല്ലാം എന്റെ അശ്രദ്ധ അവൻ സ്വന്തത്തെ ശപിച്ചു..
മൈലാഞ്ചി മെഞ്ചുള്ള പെരുന്നാൾ...മാസ്ക്കിന്റെ മെഞ്ചിലാക്കുമ്പോൾ ഓർക്കുക ഉള്ള മാസ്ക്ക് കൊണ്ട് ആരോഗ്യത്തെ വീണ്ടെടുക്കുക. മറ്റുള്ളവരെ കുരുതിക്ക് കെടുക്കാതിരിക്കുക...


0 Comments