✍️ അബ്ദുൽ ജബ്ബാർ കൊടക്
അലിയ്യുബ്നു ജഹം വലിയ സാഹിത്യകാരനാണ്. ഒരിക്കൽ അദ്ദേഹം ബഗ്ദാദ് സന്ദർശിച്ചപ്പോൾ ഖലീഫ മുതവഖിലിനെ വർണിച്ചു പാടുന്നവർക്ക് പാരിതോഷികം ലഭിക്കുമെന്ന വിവരം അറിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ കൊട്ടാരത്തിലേക്ക് ചെന്ന് ഘനഗംഭീര ഭാവത്തിൽ കവിത ആലപിച്ചുതുടങ്ങി. സാധാരണ കവികൾ ഖലീഫയെ സൂര്യനോടും ചന്ദ്രനോടും സ്വർണത്തിനോടുമൊക്കെയാണ് ഉപമിക്കാറുള്ളത്. പക്ഷേ, അലി വർണിച്ചത് ആട്ടിൻ കുട്ടി,കുരങ്ങ്, പട്ടി , വെള്ളം കോരി തുടങ്ങി നാട്ടിൻ പുറത്ത് കണ്ട് വരുന്ന വസ്തുക്കളോടായിരുന്നു.
ആരാചാർ ഉറയിൽനിന്ന് വാളൂരി തല വെട്ടാനൊരുങ്ങി.
നാട്ടിൻപുറം മാത്രം കണ്ട് വളർന്ന അലിക്ക് താൻ അനുഭവിച്ചറിഞ്ഞവയുമായിട്ടല്ലെ ഉപമിക്കാൻ സാധിക്കൂ... കാര്യം മനസ്സിലാക്കിയ ബുദ്ധിമാനായ ഖലീഫ അലിയെ സർവ്വവിധ ആഢംബര സൗകര്യങ്ങളോടെ കൊട്ടാരത്തിൽ മറ്റു കവികളുടെ കൂടെ പാർപ്പിക്കാൻ ഉത്തരവിട്ടു. ദിവസങ്ങൾക്ക് ശേഷം അലിയെ വീണ്ടും കവിതാലാപനത്തിനായി ക്ഷണിക്കപ്പെട്ടു.
അലി പാടി... ഒരുഗ്രൻ കവിത...
അതിൽ രാജാവ് സ്വർണമായി... വെള്ളിയായി ചന്ദ്രനായി... സൂര്യനായി...
ആ ചുരുങ്ങിയ കാലത്ത് താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ എല്ലാ മൂല്യമുള്ളവയോടും അലി ഖലീഫയെ വർണിച്ചു...
നാം നന്നാകാൻ നല്ല സാഹചര്യങ്ങളോട് കൂട്ട് കൂടണം...
കൂട്ടുകാരും, ജീവിത പങ്കാളികളും നമ്മുടെ നല്ല സാഹചര്യങ്ങളാവട്ടേ...
സഹജീവികൾ നന്നാകാന് അവർക്ക് നല്ല സാഹചര്യങ്ങളൊരുക്കണം...
മക്കൾക്കും, മാതാപിതാക്കൾക്കും,കൂടപ്പിറപ്പുകൾക്കും നമ്മിലൂടെ ഒരുനല്ല സാഹചര്യത്തെ ലഭിക്കട്ടെ...
മുഹമ്മദ് നബി (സ)പറഞ്ഞു സുഗന്ധം വില്പ്പനക്കാരന്റെ കൂടെ നടന്നാൽ നല്ല വാസന ലഭിക്കും...
ഇരുമ്പ് പണിക്കാരന്റെ കൂടെ നടന്നാല് വസ്ത്രത്തിൽ ദ്വാരമാകുകയും , ദുർഗന്ധം പരക്കുകയും ചെയ്യും...
✍️ അബ്ദുൽ ജബ്ബാർ കൊടക്


0 Comments