മുബഷിർ പൂവാംകുളങ്ങര
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം.മുഹറം 9, 10, ദിവസങ്ങളെ താസൂആ, ആശൂറാ, എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നുണ്ട്. ഒട്ടെ റെസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. പ്രവാചകൻ മൂസാ(അ)നെയും അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂത വിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങി മരിച്ചതും മുഹറം 10 ആണ്.
ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവവും പ്രവാചക പൗത്രൻ ഹുസൈൻ(റ)ന്റെ രക്ത സാക്ഷ്യവും ഈ ദിനത്തിലായിരുന്നു. യുസഫ് നബി (അ) ജയിലിൽ നിന്ന് രക്ഷപെട്ടതും യുനൂസ് നബി മത്സ്യ വയറ്റിൽ നിന്നും രക്ഷപ്പെട്ടതും ഈ മാസത്തിലാണ്. 12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാന മാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ.അഥവ ഹിജ്റ കലണ്ടർ.ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും ഏകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക്ക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് ശത്രുക്കളെ സഹികവയ്യാതെ നബി (സ്വ) യും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വർഷമായാണ്.
നബി (സ്വ)യുടെയും അബൂബക്കർ (റ)വിന്റെയും വഫാത്തിന് ശേഷം ഉമർ(റ)വിന്റെ ഭരണകാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംങ്ങൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നു വന്നു. ഏതു മാസമാണ് തിട്ടപ്പെടുതുക എന്നതിൽ ചർച്ചയായി. നബി (സ്വ) ജനനം, പ്രവാചകത്വം, വഫാത്ത്, തുടങ്ങിയവ എണ്ണി തുടങ്ങി. നബി (സ്വ) ഹിജ്റ പോയ സംഭവം ആസ്പദ മാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന് ഏകോപിത തീരുമാനത്തിൽ എത്തി. പിന്നെ ഏത് മാസം ആദ്യം കെടുക്കുമെന്ന ചർച്ചയായി. റമളാൻ, ദുൽഹിജ്ജ, എന്നിങ്ങനെ ചർച്ച നടന്നു. യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം. ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിചെത്തുന്ന ഘട്ടം എന്നി പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹറം മാസം ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
മുസ്ലിംങ്ങളെ സംബദ്ധിച്ചിടത്തോളം മുഹറമാണ് അവരുടെ പുതുവത്സരം പക്ഷെ നമ്മുക്ക് അത് അന്യമായിട്ടാണ് നാം കാണുന്നത്.മുഹറത്തെയും അതിന്റെ പ്രത്യകതകളെയും തിരിച്ചറിഞ്ഞ് പുതുവർഷത്തിൽ പുതുമയോടെ പുതിയ ജീവിതം നയിക്കുക നാഥൻ തുണക്കട്ടെ ആമീൻ....


1 Comments
gyhfgh
ReplyDelete